National

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

Spread the love

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് ഇന്നലെ രാത്രി 9.34ന് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 5 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെയാണ് ശക്തമായ ഭൂചലനമായി കണക്കാക്കുന്നത്. ആളപായമില്ലെന്നത് ആശ്വാസമാകുന്നുണ്ട്. മണാലിയില്‍ ഉള്‍പ്പെടെ ഭൂചലനത്തിന്റെ അനുരണനങ്ങളുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഛണ്ഡീഗഡ്, പഞ്ചാബിന്റെയും ഹരിയാനയുടേയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1905ല്‍ ഇതേ ദിവസം ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് അത് നിരവധി പേര്‍ക്ക് പരുക്ക് പറ്റാനും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും കാരണമായിരുന്നു.