Kerala

”ക്ഷണിച്ച്‌ വരുത്തി അപമാനിക്കരുത് ”; ജാസി ഗിഫ്റ്റിന്റെ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നു; ആർ ബിന്ദു

Spread the love

സെന്റ് പിറ്റേഴ്‌സ് കോളജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്നും മൈക്കി പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു.സംഭവത്തിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍ ബിന്ദു ഖേദം രേഖപ്പെടുത്തി.ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഖേദം രേഖപ്പെടുത്തിയത്

കലാകാരന്മാരെയും സാംസ്‌കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കലാകാരന്മാരെയും സാംസ്‌കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നു…..

വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാട്ട് പാടുന്നതിനിടയിൽ പ്രിൻസിപ്പൽ ബിനുജ ജോസഫ് മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ​ഗിഫ്റ്റ് സംഭവത്തിൽ പ്രതിഷേധിച്ച് വേദി വിടുകയായിരുന്നു. സംഭവം നടന്നത് വ്യാഴാഴ്ചയാണ്. കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയതായിരുന്നു ജാസി ​ഗിഫ്റ്റ്. ഗായകൻ സജിൻ കോലഞ്ചേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ജാസി ​ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിൻസിപ്പൽ പറഞ്ഞത്. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചത് കൊണ്ടാണ് പാടാൻ അനുവദിച്ചതെന്നും ജാസി ​ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്നും പ്രിൻസിപ്പാൾ കൂടിയായ അദ്ധ്യാപിക പറഞ്ഞു.