National

നിങ്ങൾ സാധാരണക്കാരനല്ല, അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ?’: സനാതന പരാമർശത്തിൽ ഉദയനിധിക്കെതിരെ സുപ്രീം കോടതി

Spread the love

സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഉദയനിധി ഒരു സാധാരണക്കാരനല്ല മന്ത്രിയാണ്. പ്രസ്താവനയുടെ അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്നും കോടതി. പ്രകോപനപരമായ പരാമർശം നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനവും കോടതി ചോദ്യം ചെയ്തു.

“നിങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 25 പ്രകാരമുള്ള അവകാശം ദുരുപയോഗം ചെയ്തു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. താങ്കൾ മന്ത്രിയാണ്. അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണം”-ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസ് മാർച്ച് 15 സുപ്രീം കോടതി വീണ്ടും പരിഗണിക്കും.