Friday, April 24, 2026
Latest:
Uncategorized

യൂത്ത് കോണ്‍ഗ്രസിന്റെ എഐ സമ്മിറ്റ് പ്രതിഷേധം; നേപ്പാളിലെ ജെന്‍സി പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്; പൊലീസ് കോടതിയില്‍

Spread the love

യൂത്ത് കോണ്‍ഗ്രസിന്റെ എഐ സമ്മിറ്റ് പ്രതിഷേധം നേപ്പാളിലെ ജെന്‍സി പ്രതിഷേധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ദേശവിരുദ്ധ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും പറഞ്ഞു. രക്ഷപ്പെട്ടവരെ പിടികൂടാന്‍ കസ്റ്റഡി ആവശ്യമാണെന്നും പ്രതികളുടെ ഫോണുകള്‍ കണ്ടെത്തണമെന്നും പൊലീസ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി വിധി പറയാനായി മാറ്റി.

അതേസമയം, ബിജെപി കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി. രാജ്യ വ്യാപകമായി ഇന്ന് പ്രകടനങ്ങള്‍ നടന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലത്തെ പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.