National

ശ്രദ്ധിക്കുക, ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും വൈകരുത്, ഇതാണ് കാര്യം

Spread the love

ആധാർ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടവർ അത് പുതുവർഷത്തിൽ തന്നെ ചെയ്യണം. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചിട്ടുണ്ട്. മൈ ആധാർ പോർട്ടലിലൂടെ മാർച്ച് 14 വരെ സൗജന്യമായി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ആധാർ സെന്ററിൽ പോയാണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കിൽ 50 രൂപ സർവീസ് ചാർജ് നൽകണം. മാർച്ച് 14 കഴിഞ്ഞാൽ വിവരങ്ങൾ പുതുക്കാൻ അധിക ഫീസ് നൽകേണ്ടി വരും. ഡിസംബർ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധി ആളുകളുടെ ആവശ്യപ്രകാരം നീട്ടിയിരിക്കുകയാണ്.