Sunday, April 5, 2026
Latest:
Kerala

അപകടത്തിൽ പെട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Spread the love

തൃശൂരിൽ സ്കൂൾ വാനിലിടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാക്കളുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.