Wednesday, March 25, 2026
Latest:
Kerala

കാസർഗോഡ് ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു

Spread the love

കാസർകോട് പെരിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തായന്നൂർ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്.

പെരിയയിലെ ക്ഷേത്രോത്സവം കണ്ടു മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.