Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 44 വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളാ കോൺഗ്രസുകാർ ഏറ്റുമുട്ടുന്നു; ഇത്തവണ കോട്ടയം ‘കൈ’ പിടിക്കുമോ അതോ ‘കൈ’ ഒഴിയുമോ ?

Spread the love

കോട്ടയത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടനെത്തുമ്പോൾ കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥിയാകും.

നാല് പതിറ്റാണ്ടിന് ശേഷം, കൃത്യമായി പറഞ്ഞാൽ 44 വർഷത്തിന് ശേഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസുകാർ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയും ഇത്തവണ കോട്ടയത്തുണ്ട്. 1980 ലാണ് അവസാനമായി കേരളാ കോൺഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്നും കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിലും , ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. അന്ന് പക്ഷേ ജോസഫ് വിഭാഗത്തിന്റെ കരുത്തിൽ യുഡിഎഫിനായിരുന്നു വിജയം. ഇത്തവണയും ചരിത്രം ആവർത്തിക്കുമോ അതോ അട്ടിമറി സംഭവിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.