Saturday, April 25, 2026
Latest:
Business

ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 46,240 രൂപയിലുമാണ് വ്യാപാരം പുരോഗിക്കുന്നത്.

അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ്. ഗ്രാമിന് 4780 രൂപയിലും പവന് 38240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് സംസ്ഥാനത്ത് സാധാരണവെള്ളിക്ക് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 78 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് വിപണിവില.