ഡല്‍ഹിയിലും ഓപ്പറേഷന്‍ താമര? എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായി കെജ്രിവാള്‍
ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വാഗ്ദാനം ചെയ്തതായ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതേസമയം അഴിമതി അനവേഷണങ്ങളില്‍ ജനശ്രദ്ധ തിരിച്ച് വിടാനുള്ള വ്യാജ ആരോപണമാണ് കെജരിവാളിന്റെതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ എഴ് ലോകസഭാ സീറ്റുകളും ഇപ്പോള്‍ ബിജെപിയുടെ പക്കലാണ്. 2024ല്‍ ഇവയെല്ലാം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് ആം ആദ്മി ലക്ഷ്യം. ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വാദം. ഇക്കാര്യം ബോധ്യപ്പെട്ട ബി.ജെ.പി അട്ടിമറി നീക്കങ്ങള്‍ തുടങ്ങി എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആരോപണം. 25 കോടി വീതം എം.എല്‍.എ മാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തു. സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത
അരവിന്ദ് കെജരിവാളിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും കളവാണെന്നാണ് ബിജെപിയുടെ മറുപടി. ഇ.ഡി സമന്‍സുകളോടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രതികരണം അദ്ധേഹത്തെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാക്കിയിരിയ്ക്കുന്നു. അഴിമതി അനവേഷണങ്ങളില്‍ നിന്നു മുഖം രക്ഷിയ്ക്കുകയാണ് അതുകൊണ്ട് വ്യാജ ആരോപണം വഴി കെജരിവാളിന്റെ ശ്രമം എന്ന് ബിജെപി വക്താവ് കപില്‍ മിശ്ര വ്യക്തമാക്കി.