Kerala

വയനാട്ടിലെ നരഭോജി കടുവ പശുവിനെയും കൊന്നു; സ്ഥിരീകരിച്ച് വനംവകുപ്പ്

Spread the love

വയനാട് കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വാകേരി കൂടല്ലൂരില്‍ യുവകര്‍ഷകനെ കൊന്ന അതേ കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയിരിക്കുന്നത്.

മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തും. പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു. രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കും. ഇന്നലെ കൂടല്ലൂര്‍ കവലയ്ക്ക് മുകളിലായി കട്ടില്‍ ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി.

ക്യാമറ ട്രാപ്പുകള്‍ പരിശോധിച്ചും കാല്‍പ്പാടുകള്‍ തേടിയുമാണ് കടുവയ്ക്കായി തെരച്ചില്‍. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് പ്രജീഷിന്റെ വീട്ടിലെത്തുന്നുണ്ട്.