കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; ഒന്നാം പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹത, കൊച്ചി ഡിസിപി
എറണാകുളം കലൂരിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി അക്ബറിന് ബിസിനസ് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് കൊച്ചി ഡി സി പി ഷഹൻ ഷാ. അക്ബർ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. നിലവിൽ കേസിൽ മൂന്ന് പ്രതികളാണ് പിടിയിൽ ആയിട്ടുള്ളത്. പാലക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി അക്ബർ അലി ഉൾപ്പെടെ ഏഴ് പ്രതികളെയാണ് ഇനി പിടികൂടാനുള്ളതെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി.ദേശാഭിമാനി റോഡിൽ ഹോട്ടൽ നടത്തുന്ന ആളാണ് അക്ബർ.
റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത് . രാവിലെ നാല് മണിക്ക് ചായ കുടിക്കാൻ ആണ് കടയിൽ എത്തിയത്.അക്രമി സംഘത്തിലെ യുവതികളുമായാണ് തർക്കം തുടങ്ങിയത്. പിന്നലെ അക്ബർ മർദിക്കുകയായിരുന്നു. ബാക്കിയുള്ളവർ കണ്ട് നിന്നത് കൊണ്ട് അവരെയും പ്രതി ചേർത്തു. പൊലീസിന്റെ മോശം പെരുമാറ്റം ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.
ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് സംഭവം പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈൾ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെൺകുട്ടിയ്ക്ക് പരുക്കേറ്റു.
