Uncategorized

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ അണ്ണാമലൈ

Spread the love

 

തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഡൽഹിയ്ക്ക് തിരിച്ചു. ദേശീയ അധ്യക്ഷൻ നിഥിൻ നബിനുമായി കൂടികാഴ്ച നടത്തും.പാർട്ടിവിടുമോ എന്ന കാര്യത്തിൽ പ്രതികരിച്ച് കെ അണ്ണാമലൈ. പുതിയ പാർട്ടി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു .

 

 

പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക,രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി കോൺഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു.

 

പാര്‍ട്ടിയുടെ പേര് കൗതുകകരമാണെന്നും കോൺഗ്രസ് കാർത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനില്കുകയായിരുന്നു കെ അണ്ണാമലൈ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ പ്രവചിച്ചിരുന്ന അണ്ണാമലൈ ഒരു സർപ്രൈസ് വരുന്നുണ്ടെന്ന് അടുപ്പമുള്ളവരോട് പറയുകയും ചെയ്തിരുന്നു.