Uncategorized

PSG ആരാധകരുടെ ആഘോഷം അതിരുവിട്ടു; ഫ്രാന്‍സില്‍ വന്‍ സംഘര്‍ഷം, നിരവധിപ്പേര്‍ക്ക് പരിക്ക്

Spread the love

 

പാരിസ്: പിഎസ്ജി ആരാധകരുടെ ആഘോഷം അതിരുവിട്ടതോടെ ഫ്രാൻസിൽ തെരുവ് യുദ്ധം. പൊലീസും ഫുട്‌ബോള്‍ ആരാധകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 219 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ 780 പേരെ അറസ്റ്റ് ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. ബസ്, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.മത്സരം കാണാനും പിഎസ്ജിയുടെ വിജയം ആഘോഷിക്കാനും പാരീസിലുടനീളം വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ചില സംഭങ്ങളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ആഘോഷങ്ങളെ സംഘര്‍ഷഭരിതമാക്കിയത്. കഴിഞ്ഞ വര്‍ഷം പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെയും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇത് കണക്കിലെടുത്ത് ഫ്രാന്‍സിലുടനീളം ഏകദേശം 22,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്.ഫുട്ബോൾ ആരാധകർ കടകൾ തീയിട്ടുവെന്നും ആക്രമണങ്ങളിൽ 57 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു. ഒരു സംഘം പാരീസ് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോലും ശ്രമിച്ചു. സ്ഥിതിഗതികൾ വലിയതോതിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.