Uncategorized

അസമിനെ വീണ്ടും നയിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

Spread the love

 

അസമിനെ വീണ്ടും നയിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ. സത്യപ്രതിജ്ഞ ചൊവ്വാഴ്ച. ഇന്ന് ചേര്‍ന്ന നിയമ സഭ കക്ഷി യോഗം ഹിമന്തയെ നേതാവായി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉടന്‍ അവകാശം ഉന്നയിക്കും. അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആഭ്യന്തര അവലോകനം കോണ്‍ഗ്രസ് ആരംഭിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠേനയാണ് ഹിമന്തയെ നേതാവായി തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ഖാനപാരയിലെ വെറ്ററിനറി ഫീല്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം, കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചു വരികയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ്ആഭ്യന്തര അവലോകനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. പാര്‍ട്ടി സംവിധാനങ്ങളിലെ പാളിച്ചകള്‍ തിരിച്ചടിയായെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അസമില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിയും കോണ്‍ഗ്രസ് നടത്തിയേക്കും.