Uncategorized

പാചകത്തിന് മുമ്പ് ചിക്കന്‍ കഴുകുന്നതാണോ ‘അണ്‍ഹെല്‍ത്തി’? ഖത്തര്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയുടെ വിഡിയോ വൈറലാകുന്നു

Spread the love

 

ഇന്‍സ്റ്റഗ്രാമിലെ ഹെല്‍ത്ത് ഇന്‍ഫ്‌ളുവന്‍സേഴ്‌സിനേയും അവരുടെ ഫോളോവേഴ്‌സിനേയും നെറ്റിസണ്‍സിനേയുമെല്ലാം ആകെ കുഴക്കിയിരിക്കുകയാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഒരു വിഡിയോ. പാചകത്തിന് മുമ്പ് നമ്മുടെ അടുക്കളയില്‍ വച്ച് ചിക്കന്‍ കഴുകി ഉപയോഗിക്കുന്നതാണ് കഴുകാതെ ഉപയോഗിക്കുന്നതിനേക്കാള്‍ ആരോഗ്യത്തിന് ഹാനികരമെന്നാണ് വിഡിയോയില്‍ പറയുന്നത്. അതായത് പാചകത്തിനായി കഴുകാത്ത പച്ചഇറച്ചി ഉപയോഗിക്കാമെന്ന്. പറയുന്നത് നിസ്സാരക്കാരിയല്ല എന്നതാണ് എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കിയത്. ഖത്തറിലെ ഉന്നത ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയായ അഹാന നാസര്‍ ഹാഫിസാണ് ഇത്തരമൊരു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ( Should you wash chicken or not? Qatar food safety officer reveals truth)എന്തുകൊണ്ടാണ് ചിക്കന്‍ കഴുകേണ്ട എന്ന് പറയുന്നത്?

 

നിങ്ങള്‍ അടുക്കളയില്‍ വച്ച് ചിക്കന്‍ കഴുകുമ്പോള്‍ യഥാര്‍ഥത്തില്‍ പച്ച ഇറച്ചിയിലെ ബാക്ടീരിയകള്‍ അടുക്കളിലാകെ വ്യാപിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് വിഡിയോയില്‍ ഈ ഉദ്യോഗസ്ഥ പറയുന്നത്. അടുക്കളുടെ പല കോണുകളിലും മറ്റ് ഭക്ഷണങ്ങളിലും തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണികളിലും വെള്ളത്തിലും വരെ ഈ ബാക്ടീരിയകള്‍ കലരാന്‍ ഇടയുണ്ട്.

ചിക്കന്‍ വൃത്തിയാക്കാന്‍ അത് കഴുകുന്നതിന് പകരം അത് നന്നായി (70 ഡിഗ്രിയിലധികം താപനിലയില്‍) പാചകം ചെയ്യുകയാണ് വേണ്ടത്. നന്നായി പാചകം ചെയ്യുന്നത് വഴിയാണ് ബാക്ടീരിയകള്‍ നശിക്കുന്നതെന്നും അല്ലാതെ കഴുകുന്നത് കൊണ്ടല്ലെന്നുമാണ് ഇവര്‍ പറയുന്നത്.