പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ബേണ്‍ലിയും തരംതാഴ്ത്തപ്പെട്ടു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചസ്റ്റര്‍ സിറ്റി. ആര്‍സനലിന് പിന്നാലെ ബേണ്‍ലിയുമായുള്ള നിര്‍ണായക മത്സരത്തിലും വിജയിക്കാനായതോടെ 33 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായാണ് സിറ്റി ഒന്നാമതെത്തിയിരിക്കുന്നത്. 33 മത്സരങ്ങള്‍ കളിച്ച ആര്‍സനലും 70 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഈ സീസണില്‍ ഇത് ആദ്യമായാണ് സിറ്റി പട്ടികയില്‍ ഒന്നാമത് എത്തുന്നത്. പരാജയത്തോടെ ബേണ്‍ലിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തി. ഇനി ഇംഗ്ലീഷ് ലീഗ് കപ്പിലായിരിക്കും ടീം കളിക്കുക. കഴിഞ്ഞ ദിവസം വോള്‍വ്‌സിനെയും ലീഗില്‍ നിന്നും തരംതാഴ്ത്തിയിരുന്നു.
