Saturday, April 18, 2026
Latest:
Uncategorized

മണ്ഡല പുനർനിർണയ ബില്ലിനെതിരെ DMK; ഇന്ന് ബിൽ കത്തിച്ച് പ്രതിഷേധിക്കും

Spread the love

 

മണ്ഡല പുനർനിർണയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിയ്ക്കാൻ ഡിഎംകെ.ഇന്ന് തമിഴ്നാട്ടിൽ ഡി എം കെ ബില്ല് കത്തിച്ച് പ്രതിഷേധിക്കും. രാവിലെ 11 മണിയ്ക്ക് സംസ്ഥാന വ്യാപകമായി പ്രവർത്തകർ ബില്ല് കത്തിയ്ക്കും. കറുത്ത കൊടികൾ ഉയർത്തി പ്രതിഷേധിയ്ക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഇന്ന് മുതൽ മൂന്ന് ദിവസം വരെയാണ് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.

 

 

ഡിഎംകെ പ്രവർത്തകർ വീടുകളിലും പാർട്ടി ഓഫിസുകളിലുമാണ് കൊടി ഉയർത്തി പ്രതിഷേധിയ്ക്കുക. ആദ്യഘട്ടമെന്ന നിലയിലാണ് കരിങ്കൊടി പ്രതിഷേധം. മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ചരിത്രത്തിൽ ഇല്ലാത്ത വിധത്തിൽ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

നിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം ഇന്ന് ലോക്സഭയിൽ കൊണ്ടുവരുന്നത്. .3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ ബില്ല് തള്ളി പോയേക്കും.വനിതാ സംവരണത്തെ അല്ല മറിച്ച് മണ്ഡല പുനർ നിർണയത്തെയാണ് എതിർക്കുന്നത് എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ 18 മണിക്കൂർ ബില്ലിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്‌. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയിൽ 16 മണിക്കുറുമാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.അതേസമയം, കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് DMK എംപിമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ചാകും പാർലമെന്റിൽ എത്തുക.