Uncategorized

യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

Spread the love

 

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏറ്റവും ലാഭകരമായ യൂത്ത് അക്കാദമിയായി വളര്‍ന്ന് ബെന്‍ഫിക്ക. സ്വിസ് സ്‌പോര്‍ട്‌സ് ഗവേഷണ സ്ഥാപനമായ ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി (സിഐഇഎസ് അടുത്തിടെ നടത്തിയ റിസേര്‍ച്ചിലാണ് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന യൂത്ത് അക്കാദമിയായി ബെന്‍ഫിക്കയെ തെരഞ്ഞെടുത്തത്. റിപ്പോര്‍ട്ട് പ്രകാരം 589 ദശലക്ഷം യൂറോ (54,76,433 കോടി രൂപയില്‍ അധികം) ബെന്‍ഫിക്ക ഒന്നാം സ്ഥാനത്തും 454 ദശലക്ഷം യൂറോയുമായി (42,21,223 കോടി രൂപയില്‍ അധികം) അജാക്‌സ് രണ്ടാം സ്ഥാനത്തും 442 ദശലക്ഷം യൂറോയുമായി (41,09,649 രൂപയില്‍ അധികം) ചെല്‍സി മൂന്നാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും ലാഭകരമായ മറ്റു യുവജന പരിശീലന അക്കാദമികള്‍ ഇനി പറയുന്നവയാണ്.പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് ഒളിമ്പിക് ലിയോണൈസ് ആണ്. 423 മില്യണ്‍ യൂറോയാണ് ഈ ക്ലബ്ബിന്റെ യൂത്ത് അക്കാദമിയുണ്ടാക്കിയ വരുമാനം. സ്‌പോര്‍ട്ടിംഗ് പോര്‍ച്ചുഗല്‍ ആണ് അഞ്ചാം സ്ഥാനത്ത്. 417 മില്യണ്‍ യൂറോയാണ് സമ്പാദിച്ചത്. പ്രമുഖ ക്ലബ്ബ് ആണെങ്കിലും യൂത്ത് അക്കാദമിയുടെ കാര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്ത് ആണ് വരുന്നത്. 404 മില്യണ്‍ യൂറോയാണ് വരുമാനം. 395 മില്യണ്‍ യൂറോയുമായി റയല്‍ മാഡ്രിഡ് ആണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനം മൊണാക്കോ (378 മില്യണ്‍ യൂറോ). പാല്‍മിറാസ് 356 മില്യണ്‍ യൂറോയുമായി ഒമ്പതാം സ്ഥാനത്തും ബയര്‍ ലവര്‍കുസെന്‍ 339 ബില്യണ്‍ യൂറോയുമായി പത്താം സ്ഥാനത്തുമാണ്.