Friday, April 17, 2026
Latest:
Uncategorized

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

Spread the love

 

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്ത് മരിച്ചു. ബീഹാര്‍ സ്വദേശി ശത്രുഖ്‌നന്‍ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.സീജി ലൂബ്രിക്കന്‍സ് കമ്പനിയുടെ ഓയില്‍ സ്റ്റോറേജിന് സമീപം തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങിയോടി. ബിഹാര്‍ സ്വദേശിയായ ശത്രുഖ്‌നന്‍ മുഖ്യ തിരിച്ച് വാല്‍വടക്കാന്‍ കയറിയ സമയത്ത് അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.

 

ശത്രുഘ്‌നന്‍ കുടുംബമായി വ്യവസായ പാര്‍ക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയില്‍ സുരക്ഷാ കാര്യങ്ങളില്‍ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് നിഗമനം. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.