KeralaTop News

രാജ്ഭവനെ BJP ക്യാമ്പ് ഓഫീസാക്കി മാറ്റാൻ ശ്രമം, ഗവർണർ പദവിയേ വേണ്ട എന്നാണ് സിപിഐ നിലപാട്; ബിനോയ് വിശ്വം

Spread the love

ഗവർണർ പദവിയേ വേണ്ട എന്നാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനെ ബിജെപിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റാൻ ശ്രമം. മുഖ്യമന്ത്രി നേരിട്ട് അതൃപ്തി അറിയിക്കണോ എന്നത് ചർച്ചാ വിഷയമാക്കേണ്ട കാര്യം. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ തന്നെ വേണമെന്ന് ആധുനികനായ ഗവര്‍ണറെ പോലൊരാള്‍ ഷാഠ്യം പിടിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ വളരെ വിനയപൂര്‍വം പറയുന്നു രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത്.

ഗവര്‍ണര്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ചട്ടുകമായി അധപതിക്കരുത്.രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി കാണരുത്. ഞങ്ങള്‍ അദ്ദേഹവുമായി ഏറ്റവും അന്തസുറ്റ സ്‌നേഹം നിറഞ്ഞ ബന്ധമാണ് ആഗ്രഹിക്കുന്നത്. അതിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആരിഫ് മുഹമ്മദ്ഖാന്‍ തെളിച്ച വഴിയേ പോകാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.