KeralaTop News

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പത്തനംതിട്ട: എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാടാണ് സംഭവം. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.