Monday, April 27, 2026
Latest:
KeralaTop News

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Spread the love

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതികളിൽ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് പൊലീസ് പിടികൂടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ കൽപ്പറ്റയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷന്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നിയാസിന്റെ ആറ് സുഹൃത്തുക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ സഹായിച്ച മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞമാസം 17ന് കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ ഇരുപത്തിരണ്ടാം തീയതി കൊണ്ടോട്ടിയിലാണ് പ്രതികൾ വിട്ടയച്ചത്.