KeralaTop News

മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു; നിർത്താൻ സാധിച്ചില്ല’; വേടൻ

Spread the love

മൂന്നുവർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ച് റാപ്പർ വേടൻ. നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലിൽ വേടൻ പറഞ്ഞു.

പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റിൽ വച്ചാണ് പോലീസിനോട് വേടൻ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്ഐആർ പറയുന്നു. കേസിൽ റാപ്പർ വേടനും സുഹൃത്തുക്കൾക്കും ജാമ്യം ലഭിച്ചിരുന്നു. അതേസമയം വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വനംവകുപ്പ് ജാമ്യം ലഭിക്കുന്നതും അല്ലാത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും. വനംവരുപ്പ് കേസെടുത്തതോടെ വേടനെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നാണ് കോടനാടേയ്ക്ക് കൊണ്ടുപോയിരുന്നു.