KeralaTop News

കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പ് കവർച്ച: ചെല്ലാനം സ്വദേശിനി അറസ്റ്റിൽ; 6 പേർ പിടിയിൽ, ഇനി 4 പേർ കൂടി

Spread the love

പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചെല്ലാനം സ്വദേശി അപ൪ണ പുഷ്പൻ (23) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. ഇനി നാല് പേർ കൂടി പിടിയിലാകാനുണ്ട്. കേസിൽ പിടിയിലാകാനുള്ള മുഖ്യപ്രതി നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി അപ൪ണയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജ്യോത്സ്യനെ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പക൪ത്തിയത് അപ൪ണയുടെ ഫോണിലാണ്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി കൊഴിഞ്ഞാംപാറയിലെത്തിയത് ജിതിൻ വിളിച്ചതു പ്രകാരമെന്നും പൊലീസ് വെളിപ്പെടുത്തി.ജിതിനുമായി സാമൂഹിക മാധ്യമം വഴിയാണ് പരിചയമെന്ന് പ്രതി ​പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.