KeralaTop News

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: മൂന്നാംഘട്ട കരട് പട്ടിക

Spread the love

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക . വഴി അടഞ്ഞ പ്രദേശങ്ങളിലേക്കുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. മൂന്നു വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വാര്‍ഡ് പത്തില്‍ 18 കുടുംബങ്ങളും 11ാം വാര്‍ഡ് മുണ്ടക്കൈയില്‍ 37 കുടുംബങ്ങളും 12 ല്‍ 15 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 70 ദുരന്തബാധിത കുടുംബങ്ങളാണ് അവസാനഘട്ട കരട് പട്ടികയില്‍ ഇടം പിടിച്ചത്. ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. വഴി ഇല്ലാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവരുടേതാണ് ഈ പട്ടിക. അതേസമയം, പട്ടികയില്‍ വ്യാപകമായ അപാകതയുണ്ടെന്ന ആരോപണം ദുരന്തബാധിതര്‍ ഉന്നയിക്കുന്നുണ്ട്.

ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 242 കുടുംബങ്ങള്‍ ആണ്. ഇത് അന്തിമ പട്ടികയാണ്. രണ്ടാംഘട്ടത്തില്‍ നോ സോണ്‍ പരിധിയില്‍ പെടുന്ന 81 പേരുടെ കരട് പട്ടിക നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന്റെ അന്തിമ പട്ടിക ഇതുവരെ ആയിട്ടില്ല. മൂന്ന് പട്ടികയും കൂടി 392 കുടുംബങ്ങളെയാണ് ഇതുവരെ പുനരധിവാസത്തിന് പരിഗണിച്ചിട്ടുള്ളത്.