പഴൂർ ദേവാലയ തിരുനാളിനു കൊടിയേറ്റി
പഴൂർ : സെന്റ്. ആന്റണിസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ജോസഫ് മേച്ചേരിൽ കൊടി ഉയർത്തി തുടക്കം കുറിച്ചു.
ഫാ. ജിനോജ് പാലതടത്തിൽ വി. കുർബാനക്കും നൊവേനക്കും കർമികത്വം വഹിച്ചു.
ജനുവരി 24 മുതൽ 30 വരെ വൈകുന്നേരം 4:30 ന് ജപമാല, വി. കുർബാന, നൊവേന, വെഞ്ചരിപ്പ് ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 31 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ദിവ്യകാരുണ്യ ജപമാലക്കുശേഷം
റവ. ഫാ. വർക്കി അച്ചൻ മെച്ചേരിൽ S J യുടെ മുഖ്യ കർമികത്വത്തിലും, റവ. ഫാ. ജോസഫ് എരുമച്ചാടത്ത് C R, റവ. ഫാ. ജൂബി എള്ളിൽ C R എന്നിവരുടെ സഹകർമികത്വത്തിലും ആഘോഷമായ വി. കുർബാനയും, നൊവേനയും അർപ്പിക്കും. വൈകുന്നേരം 6 മണിക്ക് മഴവിൽസന്ധ്യ എന്ന ഭക്ത സംഘടകളുടെയും, സൺഡേ സ്കൂളിന്റെയും വാർഷികാഘോഷം മാതൃവേദി രൂപത ഡയറക്ടർ റവ ഫാ. ബിനു വടക്കേൽ ഉത്ഘാടനം ചെയ്യും.
തുടർന്ന് സൂപ്പർ സ്റ്റേജ് ഷോയും ഉണ്ടായിരിക്കും. ഫെബ്രുവരി 1 ന് വൈകുന്നേരം 4 മണിക്ക് ദിവ്യകാരുണ്യ ജപമാലക്കുശേഷം രൂപത ചാൻസിലർ
റവ. ഫാ. അനൂപ് കാളിയാനിയുടെ മുഖ്യ കർമികത്വത്തിലും, റവ. ഫാ. ജയ്മോൻ കളമ്പുകാട്ട് , റവ. ഫാ. വിപിൻ വലിയനിരപ്പേൽ എന്നിവരുടെ സഹകർമികത്വത്തിലും ആഘോഷമായ വി. കുർബാനയും, നൊവേനയും അർപ്പിക്കും. തുടർന്ന് ചീരാൽ ടൗണിലേക്ക് ഭക്തിസന്ദ്രമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് പള്ളിയിൽ വി. കുർബാനയുടെ ആശീർവാദത്തിന് ശേഷം സ്നേഹവിരുന്നും ആകാശവിസ്മയവും ഉണ്ടായിരിക്കും.
ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. ജോസ് കൊച്ചറക്കലിന്റെ മുഖ്യ കർമികത്വത്തിലും, റവ. ഫാ. ജോയി ചേറാടി CMF, റവ. ഫാ. ജോബി പേങ്ങാട്ട് Sch. P എന്നിവരുടെ സഹകർമികത്വത്തിലും ആഘോഷമായ വി. കുർബാന അർപ്പിക്കും. തുടർന്ന് പഴൂർ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ഉച്ചക്ക് നേർച്ചഭക്ഷണത്തോടെ സമാപിക്കുമെന്ന് വികാരി ജോസഫ് മേച്ചേരിൽ അറിയിച്ചു