KeralaTop News

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

Spread the love

കഞ്ചിക്കോട് ബ്രൂവറിക്കെതിരെ പ്രക്ഷോഭത്തിന് കോൺഗ്രസ്. എലപ്പള്ളി പഞ്ചായത്തിൽ ബ്രുവറിക്കെതിരെ പ്രതിഷേധധം നടത്തും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ LDF സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. 1999 ലെ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്ലറിയും ബ്രൂവറിയും ആരംഭിക്കാൻ ഉള്ള തീരുമാനം.

നിരവധി കേസുള്ള ഓയാസിസ് കമ്പനിയെ CPIM പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. CPIMൻ്റെ കറവ പശുവാണ് എക്സൈസ് വകുപ്പ്. രാജഭരണ കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് LDF സർക്കാർ നടപ്പാക്കിയത്.

ടെണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുക്കാത്തത് വലിയ അഴിമതി. പാലക്കാട് കഞ്ചിക്കോട് , പുത്വശ്ശേരി പ്രദേശം ജലദൗർലഭ്യമുള്ള പ്രദേശം. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്.

ഇവിടെയെല്ലാം മഴ നിഴൽ പ്രദേശമാണ്. മന്ത്രി രാജേഷ് തൻ്റെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കണം. രാജേഷ് എന്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നില്ല. മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞാണ് ഈ അഴിമതി. ഭരണം അവസാനിക്കും മുൻപുള്ള കടുംവെട്ടാണ് ഇത്. സമര പരിപാടികളെ കുറിച്ച് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ഒയാസിസിന് നൽകിയത് പ്രാരംഭ അനുമതിയെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ജലം നൽകുന്നതിന് വാട്ടർ അതോറിറ്റിയുടെ അനുമതി ഉണ്ട്. റെയിൻ ഹാർവെസ്റ്റിങ് പദ്ധതിയും കമ്പനി സമർപ്പിച്ചു.

അതിനാൽ ജലചൂഷണം ഒഴിവാക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ഇത് കൂടി പരിഗണിച്ചാണ് പ്രാരംഭ അനുമതി നൽകിയത്. അരി ഉപയോഗിക്കുമ്പോൾ ബ്രോക്കൺ റൈസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുമാണ് നിബന്ധന.

പദ്ധതി നടപ്പിലാക്കുക നാലു ഘട്ടമായി. 600 കോടി രൂപയുടേതാണ് പദ്ധതി.എഥനോൾ പ്ലാൻ്റ്, മൾട്ടി ഫീഡ് ഡിസ്റ്റലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ് പ്ലാൻ്റ്, ബ്യൂവറി , മാൾട്ട് സ്പിരിറ്റ് പ്ലാൻ്റ്, ബ്രാട്ടി , വൈനറി പ്ലാൻ്റ് എന്നിവ അടങ്ങുന്നതാണ് പദ്ധതി. അസംസ്കൃത വസ്തുവായി കാർഷിക വിളകളും ഉപയോഗിക്കുന്നതിനാൽ കാർഷിക മേഖലയ്ക്കും സഹായകരമെന്ന് സർക്കാർ അറിയിച്ചു.