Friday, December 13, 2024
Latest:
NationalTop News

മംഗളൂരുവിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

Spread the love

മംഗളൂരുവിലെ ഉള്ളാലിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ കീർത്തന (21) നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന പൂളിൽ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിൽ ദുരൂഹതയില്ലെന്ന് മംഗളൂരു പൊലീസ് പറഞ്ഞു.