KeralaTop News

‘ADGP അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും’; പി.വി അൻവർ

Spread the love

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പിവി അൻവർ എംഎൽഎ. ആർഎസ്എസിനെ സഹായിക്കാൻ എഡിജിപി കൂട്ടുനിന്നെന്ന് അൻവർ ആരോപിച്ചു. എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അജിത് കുമാറിനെ ഇനിയും ലോ ആൻഡ് ഓർഡറിൽ ഇരുത്തി കേസുകൾ അന്വേഷിക്കുന്നത് തന്നെ കുരുക്കാനാണെന്ന് പി വി അൻവർ പറഞ്ഞു.

എന്നെ ഇല്ലായ്മ ചെയ്താലും വസ്തുതകൾ നിലനിൽക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി. എല്ലാ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തുന്നു എന്ന് എസ്പി സുജിത്ത് ദാസ് പറഞ്ഞെന്ന് അൻവർ പറഞ്ഞു. ഭരണ- പ്രതിപക്ഷ നേതാക്കളുടെ ഒക്കെ ചോർത്തി. ഇക്കാര്യം പറഞ്ഞത് പറഞ്ഞത് സ്വർണക്കടത്ത് കാരിയറോടാണെന്ന് അൻവർ പറഞ്ഞു

എടിഎസിനെ ഉപയോഗിച്ച് വ്യാപകമായി ഫോൺ ചോർത്തി. എം.ആർ അജിത് കുമാർ ആ കസേരയിൽ ഇരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് പേടിയുണ്ടെന്ന് അൻവർ പറഞ്ഞു. ദാവൂദ് ഇബ്രാഹിമല്ല അവിടുന്ന് വിട്ടു ഉസാമ ബിൻ ലാദന്റെ വേറൊരു രൂപമാണ് എഡിജിപിക്കെന്ന് അൻവർ പറഞ്ഞു. ഈ നടക്കുന്നത് ആഫ്രിക്കയിലോ നോർത്ത് ഇന്ത്യയിലോ അല്ല. ഇനിയെല്ലാം സർക്കാർ തീരുമാനിക്കട്ടെയെന്ന് അൻവർ പറഞ്ഞു.