Saturday, December 28, 2024
Latest:
Kerala

അമീബിക് മസ്തിഷ്കജ്വരം: ജർമ്മനിയിൽ നിന്ന് ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ കേരളത്തിൽ എത്തിച്ചു

Spread the love

അപൂർവ രോ​ഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ‌ നിന്നാണ് മരുന്ന് എത്തിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തി മരുന്ന് കൈമാറി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.

വളരെ അപൂർവമായി ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. പ്രത്യേകമായ ഒരു മരുന്ന് ഈ രോഗത്തിന് ഇല്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മിൽറ്റിഫോസിൻ എന്ന മരുന്നാണ് ഇതിനായി നൽകുന്നത്. മിൽറ്റിഫോസിൻ രാജ്യത്ത് വളരെ ലഭ്യത കുറവുള്ള ഒരു മരുന്നാണെന്ന് മന്ത്രി പറഞ്ഞു. അതാണ് ഇപ്പോൾ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മരുന്ന് എത്തിച്ചിരിക്കുന്നതെന്ന് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികികത്സയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് രോ​ഗം. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.