Kerala

റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവം; 3 പേർ കസ്റ്റഡിയിൽ; നടപടി വ്യാജ സ്വർണം നൽകി പണം തട്ടിയ കേസിൽ

Spread the love

ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് യുവാക്കൾ താഴേക്ക് ചാടിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുഴയിൽ ചാടിയവരെ കണ്ടെത്തിയത് പെരുമ്പാവൂരിൽ നിന്നാണ്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ സംഭവത്തിലാണ്. പണം കൈക്കലാക്കി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടുന്നതിനിടയിലാണ് നാലുപേർ അപകടത്തിൽപ്പെട്ടത്.

മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു. ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നതോടെയാണ് നാലു പേർ പുഴയിലേക്ക് ചാടിയത്.

റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ചാടിയ യുവാക്കൾ രക്ഷപ്പെട്ടിരുന്നു. പ്രദേശത്തുനിന്ന് ഓട്ടോറിക്ഷയിൽ നാലു യുവാക്കൾ കടന്നു എന്നായിരുന്നു വിവരം. ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സമീപത്തുനിന്ന് ഓട്ടോറിക്ഷയിൽ പോയി എന്നാണ് കണ്ടെത്തൽ. ഇവർക്ക് പരുക്കേറ്റെന്ന വിവരത്തെ തുടർന്ന് തൃശൂരിലെയും എറണാകുളത്തെയും വിവിധ ആശുപത്രികളിൽ നിന്ന് വിവരം ശേഖരിക്കാൻ പോലീസ് നീക്കം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇവരെ കണ്ടെത്തിയത്.