പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്ത്. ബാച്ചുകൾ അനുവദിച്ചതോടു കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും അനുവദിച്ചു.
കാസർഗോഡ് ഒരു സയൻസ് ബാച്ച് 4 ഹുമാനിറ്റീസ് ബാച്ചുകൾ 13 കൊമേഴ്‌സ് ബാച്ചുകളും അനുവദിച്ചു. 14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. അതേസമയം ഇത്രയും ബാച്ചുകൾ അനുവദിച്ചതിൽ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.