Tuesday, March 4, 2025
Latest:
National

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Spread the love

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.