പത്തനംതിട്ടയിൽ സ്കൂളിൽ SFI മെമ്പർഷിപ്പ് വിതരണപരിപാടി; വിവാദമയപ്പോൾ പരിപാടി മാറ്റിവെച്ചു
പത്തനംതിട്ടയിൽ ഹൈസ്കൂളിൽ SFI മെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ നിശ്ചയിച്ചതായി ആരോപണം. പ്രവൃത്തി ദിവസം SFIമെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. വിവാദമയപ്പോൾ പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് സംഭവം നടന്നത്. പ്രിൻസിപ്പാളിന്റെ അനുവാദം ഉണ്ടായിരുന്നുവെന്നാണ് എസ്എഫ്ഐ വിശദീകരണം.
ചിറ്റാർ വയ്യാറ്റുപുഴ ഹൈസ്കൂളിലാണ് മെമ്പർഷിപ്പ് വിതരണപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. സംഭവത്തിൽ ബിജെപിയും യൂത്ത് കോൺഗ്രസും പരാതിയുമായി വന്നതോടെ പരിപാടി മാറ്റിവെക്കുകയായിരുന്നു. പത്തനംതിട്ട നഗരത്തിലെ ഒരു സ്കൂളിലേക്കാണ് പരിപാടി നടത്തിയത്. സ്കൂളിനകത്ത് കൊടി തോരണങ്ങൾ കെട്ടിയുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്എഫ്ഐയുടെ കൊടികൾ കെട്ടുകയും കസേരകൾ നിരത്തുകയും ചെയ്തിരുന്നു. മുറ്റത്ത് കൊടിമരം നാട്ടി പതാക ഉയർത്തുകയും ചെയ്തുരുന്നു. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പൊലീസിൽ പരാതി നൽകി.