Kerala

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഐഎമ്മും സിപിഐയും

Spread the love

ഇടതു മുന്നണിയിൽ രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന് സി.പി.ഐ.എമ്മിൽ അഭിപ്രായം ഉയർന്നു. സംസ്ഥാനത്തെ നേതാക്കളെ വിടാമെന്ന് ഒരു വിഭാഗവും താത്പര്യം ഉന്നയിച്ചു. ബൃന്ദ കാരാട്ട് ,സുഭാഷിണി അലി,സീതാറാം യെച്ചൂരി അടക്കമുള്ള പേരുകൾ ചർച്ചയിലുണ്ട്.

പുത്തലത്ത് ദിനേശൻ അടക്കമുള്ള പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് ഒരു ദിവസത്തെ യോഗത്തിന്റ പ്രധാന അജണ്ട.കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച സംസ്ഥാനങ്ങളിലെ സാഹചര്യവും രാജ്യത്തെ പൊതു സാഹചര്യവും സംബന്ധിച്ച പ്രാഥമിക അവലോകനം യോഗത്തിൽ ഉണ്ടാകും.കേരളത്തിലെ ഭരണ വിരുദ്ധ വികാരം തിരിച്ചടിക്കു കാരണമായോ. എന്ന് പരിശോധിക്കണമെന്ന് സിപിഐ നേതൃയോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരായ വികാരം നിയമസഭ തീരഞ്ഞെടുപ്പുകളിലാണ് പ്രതിഫലിക്കുക എന്ന് പ്രതികരിച്ച സിപിഐഎം ദേശീയ നേതാക്കൾ, സംസ്ഥാന തല അവലോകനത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചു. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് ഈ മാസം 28മുതൽ 30വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ പരിഗണിക്കും.കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കും.