Kerala

എസ്എഫ്ഐ ബാനർ മാറ്റണമെന്ന് വിസി, എതിർത്ത് സിൻഡിക്കേറ്റ് അംഗങ്ങൾ; കേരള സർവകലാശാലയിൽ വിസി – സിൻഡിക്കേറ്റ് പോര്

Spread the love

സംസ്ഥാന സർക്കാരുമായി നിലിർത്തേണ്ട ഡിപ്ലോമാറ്റിക് ബന്ധം ഗവർണർ എന്നോ ഉപേക്ഷിച്ചുവെന്ന് ആർ ബിന്ദു പറയുന്നു. സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ വേണ്ടിയാണ് നിയമിതനായെന്ന പോലെയാണ് ഗവർണർ പെരുമാറുന്നത്. കോഴിക്കോട് നഗരത്തിൽ ഓടി നടന്ന് കാട്ടിക്കൂട്ടിയത് ഗവർണർ പദവിക്കോ ചാൻസലർ പദവിക്കോ യോജിച്ചതല്ല. സംസ്ഥാന ഭരണത്തെ കോർണർ ചെയ്യാൻ തന്ത്രങ്ങൾ മെനയുകയാണ് ഗവർണറെന്നും ഗവർണറെ മാറ്റാൻ സംസ്ഥാന സർക്കാർ കത്തെഴുതുന്നത് നിവർത്തികേട് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

കേരള സർവകലാശാലയിൽ വിസി – സിൻഡിക്കേറ്റ് പോര്. എസ്എഫ്ഐ ബാനർ മാറ്റണമെന്ന വിസിയുടെ നിർദ്ദേശത്തെ സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാറെ അറിയിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾക്ക് ഒപ്പമാണ് സിൻഡിക്കേറ്റ്. വിസിയുടെ നിലപാടുകൾ ചാൻസലർക്ക് വേണ്ടി എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.