‘മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിൽ അഭിനന്ദനം’; മോദിയെ അഭിനന്ദിച്ച് എടപ്പാടി പളനിസ്വാമി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്നതിൽ അഭിനന്ദനം എന്നാണ് ഇപിഎസിന്റെ പോസ്റ്റ്. ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യപ്പോരിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്. കഴിഞ്ഞവർഷം എഐഎഡിഎംകെ, എൻഡിഎ വിട്ടിരുന്നു.