തൃശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി; കെ മുരളീധരന്‍ മൂന്നാമത്
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരിൽ സുരേഷ് ഗോപി 30,284 സീറ്റുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്.
തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ രീതിയിൽ തുടർന്നാൽ തൃശൂരില്‍ സുരേഷ് ഗോപിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ മാത്രമാണ് 7629 വോട്ടുമായി മുന്നിലുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 1,12,365 കടന്നു. വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് 18000 കടന്നു.
ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ കെ സുധാകരൻ മുന്നിലാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്.
കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മുന്നിലാണ്. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിലാണ്.