Kerala

‘ആദ്യം തോൽക്കുമെന്ന് പറഞ്ഞു ജയിച്ചു, രണ്ടാമത് തീർച്ചയായും തോൽക്കുമെന്ന് പറഞ്ഞു ജയിച്ചു’: ഇത്തവണയും കൊല്ലത്ത് ജയം ഉറപ്പെന്ന് മുകേഷ്

Spread the love

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കൊല്ലവും ജയം ഉറപ്പെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ.കൊല്ലത്ത് മൂന്നാമത്തെ ഇലക്ഷനാണ് ഇത്. ആദ്യം തോൽക്കുമെന്ന് പറഞ്ഞു ജയിച്ചു, രണ്ടാമത് തീർച്ചയായും തോൽക്കുമെന്ന് പറഞ്ഞു എന്നിട്ടും ജയിച്ചു. വളരെ ആവേശകരമായ അനുഭവമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.

തെരഞ്ഞെടുപ്പ് ഫലം എതിരായാൽ എംഎൽഎ സ്ഥാനത്ത് തുടരും. ചിന്തയിൽ പോലുമില്ലാത്തതാണ് സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന പ്രചാരണമെന്നും ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

എൽഡിഎഫിന്‍റെ വോട്ടുകള്‍ക്ക് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയിക്കുമെന്നാണല്ലോ യുഡിഎഫിന്‍റെ അവകാശവാദമെന്ന് ചോദിച്ചപ്പോള്‍ അല്ലാതെ പിന്നെ അപ്പുറത്തുനിൽക്കുന്നവർ ജയിക്കുമായിരിക്കുമെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു മുകേഷിന്‍റെ മറുചോദ്യം. അതാണല്ലോ ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നും എം മുകേഷ് പറഞ്ഞു.