Kerala

എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം; കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Spread the love

കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കൊച്ചി കോർപറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.
കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.

അതേസമയം കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായി.ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്.ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകൾ ആണ് തുറന്നിട്ടുള്ളത്.
അതേസമയം കൊച്ചിൻ കോർപ്പറേഷൻ പി &ടി കോളനികൾ നിവാസികൾക്ക് നിർമ്മിച്ചു നൽകിയ ഫ്ലാറ്റിൽ ചോർച്ച വന്നതിന് കൊച്ചിൻ കോർപ്പറേഷൻ മറുപടി പറയണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.