വിവേക് വിഹാറിലെ ആശുപത്രി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ; പൊള്ളലേറ്റ് മരിച്ചത് 7 നവജാതശിശുക്കൾ
ഏഴ് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ച ഡൽഹി വിവേക് വിഹാർ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി. അലോപ്പതി ഡോക്ടർക്ക് പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ.രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയാണ്.തീപിടുത്തത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡൽഹി ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ് അടിയന്തരയോഗം വിളിച്ചു.
വിവേക് വിഹാർ ആശുപത്രി അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മാർച്ച് 31ന് അവസാനിച്ച ലൈസൻസ് ആശുപത്രി അധികൃതർ പുതുക്കിയിട്ടില്ല. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരുടെ യോഗ്യത സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നു. സംഭവത്തിൽ നടപടി ശക്തമാക്കിയ പോലീസ് ആശുപത്രി ഉടമ നവീൻ കിഞ്ചി ഡ്യൂട്ടി ഡോക്ടർ ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഡ്യൂട്ടി ഡോക്ടർ ആകാശ് ആയുർവേദ ഡോക്ടർ എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രി ഉടമയുടെ ദന്തഡോക്ടർ ആയ ഭാര്യയുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടനത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതര വീഴ്ചകൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട് അന്വേഷണം ആരംഭിച്ചു.വിവേക് വിഹാർ ആശുപത്രിയിൽ ഉണ്ടായ വീഴ്ചകൾ പരിശോധിക്കാൻ ഡൽഹി ആരോഗ്യമന്ത്രി സൗരഭോജിനെ നേതൃത്വത്തിൽ അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.