Kerala

‘KSU ക്യാമ്പിൽ ഭൂരിഭാഗം പേരും എത്തിയത് മദ്യപിച്ച്’: KSU സംസ്ഥാന സെക്രട്ടറി

Spread the love

KSU ക്യാമ്പിൽ ഭൂരിഭാഗം പേരും എത്തിയത് മദ്യപിച്ചെന്ന് സംസ്ഥാന സെക്രട്ടറി . തിരുവനന്തപുരത്തെ പ്രശ്‌നങ്ങളാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. മർദ്ദനമേറ്റയാളെയും സസ്‌പെൻഡ് ചെയ്തുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ പറഞ്ഞു. വൈരാഗ്യത്തിന് കാരണം കെ സുധാകരനൊപ്പം നിന്നതിനെന്ന് അനന്തകൃഷ്ണൻ പറഞ്ഞു. നടപടിക്ക് മുമ്പ് വിശദീകരണം പോലും ചോദിച്ചില്ല.

നടപടി ഗ്രൂപ്പ് വൈരാഗ്യത്തിന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയിട്ടില്ല. കെപിസിസി അധ്യക്ഷനെതിരായ വിമർശനം താൻ ചോദ്യം ചെയ്‌തു. അലോഷ്യസ് സേവ്യറിന്റെ അറിവോടെ കെ സുധാകരനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു. KSU സംസ്ഥാന പ്രസിഡന്റ് പക തീർക്കുകയാണെന്ന് അനന്ത കൃഷ്ണൻ ആരോപിച്ചു.

പഠന ക്യാമ്പിലെ സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ.

മാർ ഇവാനിയോസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് ആഞ്ചലോ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ൻജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് തുടങ്ങിയവർക്കെതിരെയാണ് നടപടി.

ക്യാമ്പിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കുന്നതിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കും.