Saturday, December 28, 2024
Latest:
Kerala

ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടല്‍: മന്ത്രി ആര്‍ ബിന്ദു

Spread the love

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്ന് മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊള്‍ വന്നിട്ടുള്ളത്.

കേരളത്തിലെ സര്‍വ്വകലാശാലകള്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം നില്‍ക്കേണ്ട ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം റദ്ദാക്കിയ ഹൈക്കോടതിവിധിയില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍. കോടതിവിധിയില്‍ പ്രതികരിക്കാനില്ല. അപ്പീല്‍ പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി വിധി മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ല. പൊതു ഇടങ്ങളിലും ചർച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.