Sports

വിരാട് കോലിയെ ഇതിഹാസമാക്കിയത് സാക്ഷാല്‍ എംഎസ് ധോണി’; സുനിൽ ഗവാസ്‌കർ

Spread the love

ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി വിരാട് കോലിയെ മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുനിൽ ഗവാസ്‌കർ. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന് പിന്നിൽ ധോണിയുടെ കൈയ്യുണ്ടെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് – ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് പോരാട്ടത്തിനിടെ മഴ കളി തടസപ്പെടുത്തിയപ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്നുകൊണ്ട് ഗവാസ്‌കറുടെ പരാമർശം. ഇത്തവണത്തെ ഐപിഎല്ലിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് കോലി.

13 കളികളിൽ നിന്നായി 661 റൺസാണ് കോലിയുടെ സമ്പാദ്യം. സീസണില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെയ്ക്കുന്നതെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വൻ വിമര്‍ശനവും നേരിടുകയാണ്. പല പ്രമുഖരും കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ചിരുന്നു.

കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചിരുന്നു. കമന്റേറ്റര്‍മാരെന്ന നിലയില്‍ പ്രത്യേക അജണ്ടയോടെയല്ല പ്രവര്‍ത്തിക്കുന്നത്. കളിയില്‍ എന്താണോ കാണുന്നത് അതാണ് പറയുന്നത്. വ്യക്തിപരമായ ഇഷ്ടമോ ദേഷ്യമോ ഒന്നുംതന്നെ വിമര്‍ശനത്തെ സ്വാധീനിക്കാറില്ലെന്നും ഗവാസ്‌കർ വ്യക്തമാക്കി.