Kerala

മസ്‌കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നമ്പി രാജേഷിന് വിട നൽകി നാട്

Spread the love

മസ്‌കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. നമ്പി രാജേഷിന് നാട് വിട നൽകി.

പെട്ടി നിറയെ സമ്മാനവുമായി വരുമെന്ന് പ്രതീക്ഷിച്ച അച്ഛൻ കുട്ടികൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ശരീരമായാണ്. ജീവനോടെ കാണാൻ ആഗ്രഹിച്ച രാജേഷിനെ അമൃത വീട്ടിലേക്കു വരവേറ്റത് നിറകണ്ണുകളോടെ. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചുറ്റിലും കൂടിയവരുടെ മുഖത്ത് കണ്ണീർ മാത്രം. അമൃതയും ബന്ധുക്കളും രാജേഷിന്റെ മൃതശരീരത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞു. നിറകണ്ണീരോടെ നിന്ന നാട്ടുകാരെയും ബന്ധുക്കളെയും സാക്ഷിയാക്കി നമ്പി രാജേഷിന്റെ മൃതശരീരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു.

നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയർ ഇന്ത്യ ആണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ഈഞ്ചക്കല്ലിലെ എയർ ഇന്ത്യ ഓഫീസിൽ ആയിരുന്നു മൃതശരീരം വെച്ചുള്ള പ്രതിഷേധം. എയർ ഇന്ത്യ അമൃതക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

തമ്പാനൂർ പോലീസ് എത്തി ചർച്ച നടത്തിയാണ് ബന്ധുക്കളുടെ പ്രതിഷേധം അവസാനിപ്പിച്ചത്. വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുടുംബത്തിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.