National

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

Spread the love

നാ​ഗപട്ടണം എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

നാ​ഗപട്ടണം ലോക്സഭാ മണ്ഡലത്തിൽ നിന്നു നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ സിപിഐ നേതാവുകൂടിയായ എം സെൽവരാജ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നു ഇത്തവണ മത്സരിച്ചില്ല.