തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരെ കേസ്
തെന്നിന്ത്യൻ താരം അല്ലു അർജുനും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിലാണ് കേസ്. എംഎൽഎയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.
മുൻകൂർ അനുമതി തേടാതെയാണ് എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്ധ്രയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
താൻ തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.