Kerala

തിരുവല്ലയിലും പക്ഷിപ്പനി; നിരണം പഞ്ചായത്തിലെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

Spread the love

ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണം പഞ്ചായത്തിലെ സർക്കാർ ഡക്ക് ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം ആണെന്നാണ് സ്ഥിരീകരണം. ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്നാണ് പരിശോധനാഫലം ലഭിച്ചത്.

ഒരാഴ്ച മുൻപാണ് തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു .ഇന്ന് ഇന്ന് രാവിലെയാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്ന് റിപ്പോർട്ട് എത്തിയത്.

5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത് -നാളെ രാവിലെ തന്നെ പ്രശ്‌നം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കും.തിരുവനന്തപുരത്ത് ഉള്ള കളക്ടർ എസ് പ്രേംകൃഷ്ണൻ ഇന്ന് രാത്രിയോടുകൂടി തന്നെ ജില്ലയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.കള്ളി അടക്കമുള്ള തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം നാളെത്തന്നെ കിടന്നേക്കും.