National

വെള്ളിത്തിരയിലെ വിജയം തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ പവൻ കല്യാണിന് സാധിക്കുമോ?

Spread the love

കൃഷിയും വ്യവസായവും നാഗരികതയും എല്ലാം ചേർന്ന കാക്കിനാഡ ജില്ലയിലെ പിതാപുരം ആന്ധ്രാപ്രദേശിൻ്റെ പരിച്ഛേദമാണ്. വളക്കൂറുള്ള മണ്ണും വ്യവസായവും നാഗരികതയും ഒത്തുചേർന്ന മണ്ഡലമാണ് പിതാപുര. പിതാപുരയിൽ ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുന്നത്.

ജനസേനാ പാർട്ടി പ്രസിഡൻ്റും തെലുഗു സൂപ്പർതാരവുമായ കെ പവൻ കല്യാണും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ വംഗ ഗീതയും തമ്മിലാണ് പിതാപുരയിൽ ഏറ്റുമുട്ടുന്നത്. പവൻ കല്യാണിൻ്റെ സ്ഥാനാർഥിത്വത്തോടെ രാജ്യശ്രദ്ധ നേടിയ മണ്ഡലമായി പിതാപുര. മെയ് 13ന് ആണ് ആന്ധ്രാ പ്രദേശിൽ നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വലിയ ആരാധകവൃന്ദം സ്വന്തമായിട്ടുള്ള നടനാണ് പവൻ കല്യാൺ. സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് നിരവധി ആരാധകരാണ് പവൻ കല്യാണിന് വേണ്ടി പ്രചാരണത്തിനെത്തിയിട്ടുള്ളത്. പവൻ കല്യാണിനു ജനസേനയ്ക്കും ഈ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്.

2019ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരേയൊരു സീറ്റാണ് ജനസേനയ്ക്ക് നേടാനായത്. 137 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് വെറും 7% വോട്ടുമാത്രമാണ് നേടാനായത്. ഭീമാവാരം, ഗജുവാകാ മണ്ഡലങ്ങളിൽ മത്സരിച്ച പവൻ കല്യാൺ ഇരുമണ്ഡലങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. തോൽവി ഏറ്റുവാങ്ങിയിട്ടും പവൻ കല്യാൺ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു.

പിതാപുരയിൽ പവൻ കല്യാണിൻ്റെ എതിരാളി വംഗ ഗീത രാഷ്ട്രീയത്തിൽ പവൻ കല്യാണിനേക്കാൾ ഏറെ മുന്നിലുള്ള നേതാവാണ്. മുൻ രാജ്യസഭാ എംപി, പിതാപുര മുൻ എംഎൽഎ, വൈഎസ്ആർസിപി കാക്കിനട എംപി തുടങ്ങി രാഷ്ട്രീയ ജീവിതത്തിൽ വിജയം മാത്രം സ്വന്തമാക്കിയിട്ടുള്ള നേതാവാണ് വംഗ ഗീത. മാത്രവുമല്ല നാട്ടുകാർക്ക എന്താവശ്യത്തിനും എപ്പോൾ വേണമെങ്കതിലും മർസമീപിക്കാൻ പറ്റുന്ന വ്യക്തിത്വവുമാണ് വംഗ ഗീതയുടേതെന്ന് വോട്ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അനുഭവ സമ്പത്തും താരത്തിളക്കവുമാണ് മണ്ഡലത്തിൽ ഏറ്റുമുപട്ടുന്നതെന്നാണ് ഇവരുടെ പക്ഷം. തെലുഗു സൂപ്പർ താരം കെ ചിരഞ്ജീവി സ്ഥാപിച്ച പ്രജാ രാജ്യത്തിൽ പവൻ കല്യാണും വംഗ ഗീതയും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. പ്രജാ രാജ്യം പാർട്ടി മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഗീത വിജയിച്ച് എംഎൽഎ ആയി.

പവൻ കല്യാണിന് പിന്തുണയുമായി ചിരഞ്ജീവിയടക്കമുള്ള സിനിമാതാരങ്ങളും രംഗത്തുണ്ട്. രാം ചരൺ, അല്ലു അർജുൻ, നാനി, രാജ് തരുൺ, തേജ സാജ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ പവൻ കല്യാണിന് വേണ്ടി വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. പവൻ കല്യാണിൻ്റെ തെരഞ്ഞെടുപ്പ് റാലികളിൽ വലിയ ആൾക്കൂട്ടമാണ് എത്തുന്നത്. ഗീതയ്ക്കുവേണ്ടി വൈഎസ്ആർസിപി മുതിർന്ന നേതാക്കളാണ് പ്രചാരണരംഗത്തുള്ളത്.

പിതാപുര മണ്ഡലത്തിൽ ഉന്നത ജാതിക്കാരായ കാപ്പു വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്. വലിയ ഭൂവുടമകളും കർഷകരുമാണ് ഈ സമുദായത്തിലുള്ളത്. കാപ്പു സാമുദായ നേതാവ് മുദ്രഗഡ പദ്മനാഭം ഈയടുത്ത് വൈഎസ്ആർസിപിയിൽ ചേർന്നിരുന്നു. സമുദായത്തിൽ വലിയ സ്വാധീനമുള്ള പദ്മനാഭത്തിൻ്റെ വരവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് വൈഎസ്ആർസിപിയുടെ കണക്കുകൂട്ടൽ. വംഗ ഗീതയും പവൻ കല്യാണും കാപ്പു സമുദായത്തിൽ നിന്നുള്ളവരാണെന്നതാണ് ഏറ്റവുമ രസകരമായ സവ്തുത. സമുദായം ആരെ പിന്തുണയ്ക്കുമെന്നതി ന് അനുസരിച്ചിരിക്കും വിജയവും.